Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം..

07 Jan 2025 17:30 IST

MUKUNDAN

Share News :

ചാവക്കാട്:താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ സമഗ്ര വികസനം സാധ്യമാക്കിക്കൊണ്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.തീരദേശ മേഖലയില്‍ ആയിരക്കണക്കിനാളുകള്‍ നിത്യേന വിവിധ ചികിത്സകള്‍ക്ക് വേണ്ടി ആശ്രയിക്കുന്ന ജില്ലയിലെ പ്രധാന ആശുപത്രിയാണ് ചാവക്കാട് താലൂക്ക് ആശുപത്രി.ജനറല്‍ മെഡിസിന്‍,ഓര്‍ത്തോ,ശിശുരോഗവിഭാഗം,ഗൈനക്കോളജി വിഭാഗം,നേത്ര ചികിത്സാ വിഭാഗം,ഇഎന്‍ടി,ദന്തരോഗ വിഭാഗം,അനസ്തേഷ്യ,സര്‍ജറി വിഭാഗം തുടങ്ങി വിവിധ സ്പെഷ്യാലിറ്റിയിലായി 15 ലധികം ഡോക്ടര്‍മാരും,നേഴ്സിംഗ് സ്റ്റാഫ് ഉള്‍പ്പെടെ പാരമെഡിക്കല്‍ വിഭാഗങ്ങളിലായി 160 ലധികം ആരോഗ്യവിഭാഗം ജീവനക്കാരുമണ് താലൂക്ക് ആശുപത്രിയിലുള്ളത്.മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയകൾ ഉള്‍പ്പെടെയുള്ള വളരെ പ്രധാനപ്പെട്ട ശസ്ത്രിക്രിയകള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്നതാണ്.തൃശൂര്‍ ജില്ലയിൽ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക്ക് ഡിസീസ് മാനേജ്മെന്‍റ് സെന്‍റര്‍ ആരംഭിച്ചതും കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്പം പുരസ്കാരം ഒന്നാംസ്ഥാനത്തോടെ കരസ്ഥമാക്കിയതും ചാവക്കാട് താലൂക്ക് ആശുപത്രിയാണ്.10.8 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആധുനിക രീതിയിലുള്ള കാഷ്വാലിറ്റി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തോടെ ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുതിയ നാഴികക്കല്ലാവുകയാണ്.എന്‍.കെ.അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ഗുരുവായൂര്‍ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്,ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,പഞ്ചായത്ത് പ്രസിഡന്‍റുമാര്‍,ജനപ്രതിനിധികള്‍,ജില്ലാ മെഡിക്കല്‍ ഓഫീസര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News