Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു

29 Dec 2024 19:53 IST

Jithu Vijay

Share News :

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ

സിംഗിൻ്റെയും വിശ്വ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി പടിക്കൽ അങ്ങാടിയിൽ സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. 


കെ.മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വീക്ഷണം മുഹമ്മദ് അനുസ്മരണ പ്രസംഗം നടത്തി. മത്തായി യോഹന്നാൻ, എം. സൈതലവി, ഹനീഫ ആച്ചാട്ടിൽ, എൻ പ്രേമദാസൻ, പി പി റഷീദ്, സൈഫുദ്ദീൻ, കുട്ടശ്ശേരി ഷരീഫ, ജാസ്മിൻ മുനീർ, എൻ എം അൻവർ, സലാം പടിക്കൽ, എവി അക്ബറലി, ജാഫർ ചേളാരി, സി കെ ഹരിദാസൻ, ലത്തീഫ് പടിക്കൽ, സിദ്ധീഖ് മാളിയേക്കൽ, എം. എം. ജംഷീന, പി പി.സഫീർ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിന് മുമ്പ് മൗന ജാഥ നടത്തി. എം.എ. അസിസ് സ്വാഗതവും സഫീൽ പടിക്കൽ നന്ദിയും പറഞ്ഞു

Follow us on :

More in Related News