Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jun 2024 15:21 IST
Share News :
വഴിയോര വിശ്രമകേന്ദ്രം ഒരുക്കി പൊതു സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളുമായി പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ ആറിലെ കോയങ്കുളം മുതൽ മൊടുവിങ്ങൽ ഏരിയാഭാഗങ്ങളിൽ അലങ്കാര ചെടികൾ വെച്ചുപിടിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു. ഉദ്ഘാടനകർമ്മം ഡിവിഷൻ കൗസിലർ സുഹറ നിർവഹിച്ചു. വനമിത്ര ജേതാവും പ്രകൃതി സ്നേഹിയുമായ അബ്ദുറസാഖ് ചെടികൾ നൽകി. കളത്തിങ്ങൽ ഹംസയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് മുപ്പതോളം ചെടികൾ വെച്ചു പിടിപ്പിച്ചത് . ദീർഘദൂര യാത്രക്കാരുടെ വിശ്രമത്തിന് ആവശ്യമായ ഇരിപ്പിടവും സ്ഥാപിക്കുന്നതാണ്. പ്രകൃതി വിരുദ്ധരുടെ താവളമായ ഈ പ്രദേശം നാട്ടുകാർക്കും സമൂഹത്തിനും ഗുണകരമായ രീതിയിൽ നന്മയുടെ പാതയിൽ ഇനിയുള്ള കാലം എത്തട്ടെയെന്ന് കളത്തിങ്ങൽ ഹംസ പ്രത്യാശ പ്രകടിപ്പിച്ചു
Follow us on :
Tags:
More in Related News
Please select your location.