Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകൻ്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം...

10 Sep 2025 18:13 IST

MUKUNDAN

Share News :

ചാവക്കാട്:മുടി നീട്ടി വളർത്തിയതിൻ്റെ പേരിൽ പോലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ആത്മാഭിമാനത്തിന് ക്ഷതമേറ്റതിൻ്റെ പേരിൽ ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകൻ്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ഇർഷാദ് കെ.ചേറ്റുവ ആവശ്യപ്പെട്ടു.കുറ്റക്കാർക്കെതിരെ പുനരന്വേഷണം നടത്തി മാതൃകാപരമായ നടപടികൾ സ്വീകരിക്കണം.അടിയന്തിരാവസ്തയെ പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള പോലീസ് രാജാണ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തുടരുന്നതെന്നും പോലീസിൻ്റെ കൊടിയ പീഠനം നേരിട്ട ഇരകൾക്ക് നീതി ലഭ്യമാകാൻ കോടതികൾ സ്വമേധയാ നിയമനടപടികൾ സ്വീകരിക്കണമെന്നും ഇർഷാദ് കെ.ചേറ്റുവ ആവശ്യപ്പെട്ടു.

Follow us on :

More in Related News