Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jan 2025 17:04 IST
Share News :
പെരിന്തൽമണ്ണ: നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വാർഡ്സഭ നഗരസഭാ ഓഫിസ് പരിസരത്ത് സംഘടിപ്പിച്ചു.
നഗരസഭാധ്യക്ഷൻ പി. ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ എ. നസീറ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ഭിന്നശേഷിക്കാരും രക്ഷിതാക്കളും പങ്കെടുത്ത് വിവിധ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വാർഡ് സഭയിൽ ചർച്ച ചെയ്തു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ 47 ലക്ഷം രൂപയുടെ പദ്ധതികളാണ് നഗരസഭ ഭിന്നശേഷി മേഖലയിൽ നടപ്പിലാക്കിയത്.
ഭിന്നശേഷിക്കാർക്ക് മുൻഗണന ലഭിക്കുന്നതിന് പ്രിവിലേജ് കാർഡ് ഉൾപ്പെടെയുള്ള സഹായപദ്ധതികൾ നടപ്പിലാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ടെന്നും കൂടുതൽ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും ചെയർമാൻ അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ അമ്പിളി മനോജ്,
കെ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ സീനത്ത്. പി, സുനിൽ കുമാർ, സാന്ത്വനം കോർഡിനേറ്റർ കിഴിശ്ശേരി സലീം, സി.ഡി.എസ് ചെയർപേഴ്സൺ വിജയ.വി. കെ എന്നിവർ പങ്കെടുത്തു.ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതവും ബഡ്‌സ് സ്കൂൾ ടീച്ചർ മിത എൻ ജോസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.