Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷ്ഠ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും ശിവരാത്രി ഉത്സവവും

30 Jan 2025 16:35 IST

ജേർണലിസ്റ്റ്

Share News :



കാഞ്ചിയാര്‍: അയ്യപ്പന്‍കോവില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഉത്സവവും ഭാഗവത സപ്താഹ യജ്ഞവും ശിവരാത്രി ഉത്സവവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടക്കും. പ്രതിഷ്ഠാ പൂജകള്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ തുടക്കമാകും. ഫെബ്രുവരി 10 ന് രാവിലെ ഒന്‍പതിനും 10 നും മധ്യേയാണ് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. ഫെബ്രുവരി 19 മുതല്‍ 26 വരെയുള്ള തീയതികളില്‍ ശിവരാത്രി ഉത്സവം നടത്തും. ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്കായി എല്ലാ ദിവസവും അന്നദാനം നടത്തും. 26 ന് പുലര്‍ച്ചെ 5.30 ന് ബലിതര്‍പ്പണം, ഉച്ചയ്ക്ക് ഒന്നിന് മഹാപ്രസാദമൂട്ട് എന്നീ കര്‍മങ്ങള്‍ നടക്കും. ക്ഷേത്രം മേല്‍ശാന്തി ശ്രീലാല്‍ കാരങ്ങാട്ട് പള്ളിക്കത്തോട്, പ്രസിഡന്റ് കെ.എ.ഷാജി കന്നിയിലേത്ത്, സെക്രട്ടറി എം.എസ്. പ്രശാന്ത് മാനംമൂഴിയില്‍, ട്രഷറര്‍ സുരേന്ദ്രന്‍പിള്ള തീമ്പള്ളികുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കെ.എ. ഷാജി കന്നിയിലേത്ത്, എം.എസ്. പ്രശാന്ത്, സുരേന്ദ്രന്‍പിള്ള തീമ്പള്ളിക്കുന്നേല്‍, പി.ടി.ഷാജി, വി.എസ്.പ്രകാശ് വാളിപ്ലാക്കല്‍, ഗോകുല്‍ ജി.നായര്‍, സുനില്‍ കലവനാക്കുന്നേല്‍, ഗോപിനാഥപിള്ള തീമ്പള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. 





Follow us on :

More in Related News