Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മയൂഖം' ചിത്ര-ശില്‌പ - ഫോട്ടോ ഗ്രാഫി പ്രദർശനം മെയ് 31, ജൂൺ 1, 2, 3 തിയ്യതികളിൽ

29 May 2024 12:02 IST

WILSON MECHERY

Share News :

ചാലക്കുടി: K.P.C.C വിചാർ വിഭാഗ് തൃശൂർ ജില്ലാ ചെയർമാനും

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ. ജെയിംസ് ചിറ്റിലപ്പിള്ളിയുടെ 'മയൂഖം' ചിത്ര-ശില്‌പ - ഫോട്ടോ ഗ്രാഫി പ്രദർശനം മെയ് 31, ജൂൺ 1, 2, 3 തിയ്യതികളിൽ ചാല കുടി 'ചോല' ആർട്ട് ഗാലറിയിൽ വെച്ച് നടക്കുന്നു.

അക്രിലിക്കിൽ രചിച്ച 26 പെയിൻ്റിംഗുകളും 'അദ്വൈതം' എന്ന പേരിലുള്ള 6 ശില്പ്‌പങ്ങളും കാനനകാഴ്‌ചകൾ, സബർമതി ദൃശ്യ ങ്ങൾ എന്നിങ്ങനെ 20 ഫോട്ടോഗ്രാഫുകളും ഉൾപ്പെടെ 52 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

31 ന് വെള്ളിയാഴ്‌ച രാവിലെ 9.30ന് ബെന്നി ബെഹന്നാൻ M.P. പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു. DCC പ്രസിഡൻ്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിക്കുന്നു. സനീഷ്‌കുമാർ ജോസഫ് MLA മുഖ്യ പ്രഭാഷണവും മുൻസിപ്പൽ ചെയർമാൻ എബി ജോർജ്ജ് ഉപഹാരസമർപ്പണവും നിർവ്വഹിക്കുന്നു. മുതിർന്ന ചിത്രകാര ന്മാരായ ദാമോദരൻ നമ്പിടി, ജോമോൻ ആലുക്ക, സോമൻ അഥീന എന്നിവരെ ചടങ്ങിൽ ആദരിക്കുന്നതായും

സുരേഷ് മുട്ടത്തിഡോ. ജെയിംസ് ചിറ്റിലപ്പിള്ളിവിജയ് ആന്റണി

ബാബു സി.എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News