Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 21:52 IST
Share News :
കോഴിക്കോട് : ഐ.എസ്.എം സംസ്ഥാനസമിതി സഘടിപ്പിക്കുന്ന "എവിടൻസ് " സമ്മേളനം നാളെ (ശനി) വൈകു: 4 മുതൽ മുതലക്കുളം മൈതാനിയിൽ നടക്കും. "നാസ്തികതയുടെ തെരുവ് വിചാരണ " എന്ന പ്രമേയത്തിലാണ് സമ്മേളനം.
മാനവ സമൂഹത്തിന് മുമ്പിൽ വ്യക്തമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ മതത്തിന്റെ നൻമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രഖ്യാപിക്കപ്പെടും. സ്വതന്ത്ര ചിന്തയുടെ പേരിൽ അധാർമ്മിക പ്രവണതകൾക്കും അരാജകത്വത്തിനും വഴിയൊരുക്കപ്പെടുന്ന അവസ്ഥക്കെതിരെ സംഗമം ആശയം കൊണ്ട് പ്രതിരോധം തീർക്കും . ഇസ് ലാമോഫോബിയ പരത്താനുളള ആസൂത്രിത ശ്രമങ്ങൾ തുറന്നു കാണിക്കുന്ന സമ്മേളനത്തിൽ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, ജന: സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴ, സുബൈർ പീടിയേക്കൽ. മുസ്ത്വഫ തൻവീർ എന്നിവർ സംവദിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർമാരായ അബ്ദുസ്സലാം വളപ്പിൽ ,റഹ് മത്തുല്ല സ്വലാഹി, ജുനൈദ് സലഫി, ഹാഫിസ് റഹ് മാൻ മദനി എന്നിവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.