Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാടറിവ് നേരറിവ്' കൗതുകം പകർന്ന് പഠനയാത്ര

01 Dec 2024 22:29 IST

Asharaf KP

Share News :

കാടറിവ് നേരറിവ്' കൗതുകം പകർന്ന് പഠനയാത്ര 


വട്ടോളി : 


നാലാം ക്ലാസിലെ പരിസര പഠനത്തിലെ അധ്യായമായ പക്ഷികളുടെ കൗതുക ലോകം തേടി വട്ടോളി ഗവ. യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ ജാനകിക്കാട്ടിലെത്തി. 'കാടറിവ് നേരറിവ്' എന്ന പേരിൽ സംഘടിപ്പിച്ച ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ആസ്വാദ്യകരമായ അനുഭവമായി മാറി.

ജാനകിക്കാട് ഗൈഡ് സുധീഷ് എ ക്ലാസ്സെടുത്തു.


മഴവിൽകാട് ഫോറസ്റ്റ് റിസോർട്ടിൽ വെച്ച് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.എഴുത്തുകാരൻ നവാസ് മൂന്നാംകൈ

വിദ്യാർത്ഥികളുമായി സംവദിച്ചു.

അധ്യാപകരായ രമേശൻ ടി, നൗഷാദ് വടക്കൻ,ശകിന. എൻ. എസ്‌, ദിൻസി, ആൻസി, ലിഷ ( എം പി ടി എ പ്രസിഡന്റ്)എന്നിവർ ഫീൽഡ് ട്രിപ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News