Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ ഹരിതകർമ്മ സേന പിരിക്കുന്ന നിർബന്ധിത യൂസർ ഫീ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി കൊടുക്കാൻ ഒപ്പ് ശേഖരണ സദസ്സ് സംഘടിപ്പിച്ചു

18 Aug 2024 18:49 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ ഹരിതകർമ്മ സേന പിരിക്കുന്ന നിർബന്ധിത യൂസർ ഫീ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി കൊടുക്കാൻ ഒപ്പ് ശേഖരണ സദസ്സ് സംഘടിപ്പിച്ചു.ചാവക്കാട് നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ.കെ.കാർത്ത്യായനി ടീച്ചർ സദസ്സ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.മുഖ്യമന്തിക്ക് ജനങ്ങളുടെ തുറന്ന കത്ത് കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ സലാം സദസ്സിൽ വായിച്ചു.യൂസർ ഫീ റദ്ദാക്കിയില്ലെങ്കിൽ തുടർ സമരവുമായി മേഖല കമ്മിറ്റി മുന്നോട്ട് പോകുമെന്നും,കോടതിയിൽ നീതിക്ക് വേണ്ടി ഹർജി ഫയൽ ചെയ്യുമെന്നും അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.മേഖല കമ്മിറ്റി സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ,ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗക്കത്തലി,അഷറഫ് ബ്ലാങ്ങാട്,ഇസഹാഖ് മണത്തല,അനിത ശിവൻ,ഷൈല നാസർ,ഷാഹിദ മുസ്തഫ,ജമാൽ കുന്നത്ത്,രമേഷ് മടേക്കടവ്,കെ.എൻ.സന്തോഷ്,ഷിഹാബ് മണത്തല,കെ.കെ.ഹിറോഷ്,നാസിം,കെ.എച്ച്.ജബ്ബാർ,കർണൻ താമരശ്ശേരി എന്നിവർ സംസാരിച്ചു.ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ തന്നില്ലെങ്കിൽ ചാവക്കാട് നഗരസഭയുടെ അപേക്ഷകൾ പരിഗണിക്കില്ല എന്നും നികുതി അടയ്ക്കുമ്പോൾ പലിശയും,പിഴയും സഹിതം ഈടാക്കുമെന്നും ജനങ്ങളെ അധികൃതർ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് കോൺഗ്രസ് നിവേദനം നൽകിയിരുന്നു.   



  

Follow us on :

More in Related News