Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മച്ചാട് മാമാങ്കം കാർണിവെലിന് ഇന്ന് തുടക്കം

13 Feb 2025 07:26 IST

Arun das

Share News :

മച്ചാട് മാമാങ്കം പ്രദർശന വിപണന മേളയായ മച്ചാട് കാർണിവൽ ഫെബ്രുവരി 13 മുതൽ 20 വരെ, മച്ചാട് വായനശാലയ്ക്ക് സമീപം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 13ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ആലത്തൂർ എംപി കെ രാധാകൃഷ്ണൻ കാർണിവൽ ഉദ്ഘാടനം ചെയ്യും.സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കാർണിവലിൻ്റെ ഭാഗമായി എല്ലാദിവസവും വൈകുന്നേരം 6 മണിക്ക് കലാപരിപാടികൾ അരങ്ങേറും. അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള, പുഷ്ഫല സസ്യപ്രദർശനം, കാർഷിക ഉപകരണ പ്രദർശനം, ചിത്രരചന, കലാ മത്സരങ്ങൾ, മാമാങ്ക ചിത്രപ്രദർശനം എന്നിവ കാർണിവലിൽ ഉണ്ടായിരിക്കും. സംഘാടക സമിതി ചെയർമാനും, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ ടിവി സുനിൽകുമാർ, വൈസ് പ്രസിഡൻ്റ് ഇ.ഉമാലക്ഷ്മി, ഗ്രാമ പഞ്ചായത്തംഗവും, മച്ചാട് മാമാങ്കം കമ്മിറ്റി പ്രസിഡൻ്റുമായ അശ്വിനി കണ്ണൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് എ ആർ കൃഷ്ണൻകുട്ടി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


Follow us on :

More in Related News