Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിതകർമ്മസേനയ്ക്ക് അഗ്നിശമനപരിശീലനം

30 Jun 2025 21:42 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് അഗ്നിശമനപ്രവർത്തനങ്ങളിൽ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച്. സുരേഷ് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.


പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. പാചകവാതക സിലിണ്ടറകളുടെ അപകട സാധ്യതകളും പ്രതിരോധമാർഗങ്ങളും ഉദാഹരണ സഹിതം വ്യക്തമാക്കി. വീട്ടിലും ജോലിസ്ഥലത്തും ഉണ്ടാകാനിടയുള്ള ഇലക്ട്രിസിറ്റി അപായങ്ങളും 

മുൻകരുതലുകളും വിശദീകരിക്കുകയും ക്ലാസിനെ തുടർന്ന് ഫയർ എക്സ്റ്റിംഗഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കുന്നതിൽ ഹരിതകർമ്മ സേനാംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു. 

അസിസ്റ്റൻറ് സെക്രട്ടറി ഷിബിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജിത നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News