Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വിച്ച് ഓൺ ചെയ്തു.

27 Aug 2024 20:06 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : മിനി മാസ്റ്റ് വിളക്കും അനുബന്ധ വിളക്കുകളും സ്വിച്ച് ഓൺ ചെയ്തു. നഗരസഭ ഒന്നാം വാർഡിലെ നാലാം മൈലിലെ എസ് സി കോളനി പ്രദേശത്താണ് രണ്ടു ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് വിളക്കും നാല് അനുബന്ധ തെരുവ് വിളക്കുകളും മിഴി തുറന്നത്. നഗരസഭ വൈസ് ചെയർമാൻ  

കെ രാജേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. ഇരുപതോളം കുടുംബങ്ങൾക്ക് വിളക്കുകളുടെ പ്രയോജനം ലഭിക്കും. വാർഡ് കൗൺസിലർ അക്ബറലി അധ്യക്ഷനായിരുന്നു. സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷരായ

കെ അബ്ദുൾ നാസർ , ടി ലത എന്നിവർ സംസാരിച്ചു. രണ്ടാം വാർഡ് കൗൺസിലർ സബിത മണികണ്ഠൻ സ്വാഗതവും അഷറഫ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News