Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപ്പുനെടുങ്ങാടി പുരസ്ക്കാരം പ്രഖ്യാപിച്ചു

25 Oct 2024 12:01 IST

Enlight Media

Share News :

കോഴിക്കോട് - മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ രചയിതാവും, നെടുങ്ങാടി ബാങ്ക് സ്ഥാപകനും. പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസത്തിനായി ആരംഭിച്ച ഇന്നത്തെ അച്യുതൻ ഗേൾസ് ഹയർസെക്കൻ്ററി സ്‌കൂളിൻ്റെ സ്ഥാപകനും പ്രഗത്ത അഭിഭാഷകനുമായിരുന്ന റാവു ബഹാദൂർ ടി.എം അപ്പുനെടുങ്ങാടിയുടെ സ്മരണാർത്ഥം, അപ്പു നെടുങ്ങാടി വിരാജിച്ച നാലു വ്യത്യസ്‌ത മേഖലകളിൽ തനതായ വ്യക്തിത്വം ഉറപ്പാക്കിയ വ്യക്തികളെയാണ് ഈ വർഷത്തെ അപ്പുനെടുങ്ങാടി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ മേഖലയിൽ നിന്ന് മുക്കം ഹയർസെ ക്കന്ററി സ്കൂൾ അധ്യാപകൻ ബന്ന ചേന്ദമംഗല്ലൂർ, അഭിഭാഷക മേഖലയിൽ നിന്ന് അഡ്വ. ജി.വി. പങ്കജാക്ഷൻ (കണ്ണൂർ), ബാങ്കിംഗ് മേഖലയിൽ നിന്ന് പി.ആർ രൂപയെയും, സാഹിത്യമേഖലയിൽ നിന്ന് എഴുത്തുകാരിയും കൂടത്തുംപാറ സ്‌കൂളിലെ അധ്യാപി കയുമായ എൻ. ഷർമിള എന്നിവരാണ് പുരസ്ക്കാരത്തിന് അർഹരായത്.


അവാർഡ് ജേതാക്കൾക്ക് അപ്പുനെടുങ്ങാടി പുരസ്ക്കാരവും പ്രശസ്തിപത്രവും 25000 രൂപ കാഷ് അവാർഡും 2024 ഒക്ടോബർ 30 ന് ബുധനാഴ്‌ച വൈകു: 4.30 ന് കൈരളി ശ്രീ തിയ്യേറ്റർ കോംപ്ലക്‌സ് വേദി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശ്രീ. കെ. സേതുരാമൻ ഐ.പി.എസ് (ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് ഉത്ത രമേഖല) വിതരണം ചെയ്യും. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് സർക്കിൾ ഹെഡ്ഡ് ശ്രീ ബി. കോദണ്‌ഠരാമൻ പ്രശസ്‌തി പത്രം സമർപ്പിക്കും.


സംസ്ഥാന വിവരാവകാശ കമ്മീഷണർ ശ്രീ. ടി.കെ. രാമകൃഷ്ണൻ, ആർട്ടിസ്റ്റ് മദനൻ, ശ്രീ. എം.പി. സൂര്യദാസ് എന്നിവർ ആശംസാപ്രസംഗം നടത്തും.


പത്രസമ്മേളനത്തിൽ എൻ.വി. ബാബുരാജ് ചെയർമാൻ, പി.കെ. ലക്ഷ്മീദാസ് കൺവീനർ, കെ.എം. ശശിധരൻ, പി. അനിൽ ബാബു (വൈസ് ചെയർമാൻമാർ), പി. രാധാകൃഷ്ണൻ ജോ: കൺവീനർ വി. ബാലമുരളി (ട്രഷറർ) എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News