Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറ്റിൽ വ്യാപക നാശനഷ്ടം: വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു

24 Jul 2024 20:31 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ഇന്ന് രാവിലെ വീശിയടിച്ച ചുഴലി സമാനമായ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി സാധന സാമഗ്രികൾക്ക് വ്യാപക നാശനഷ്ടം ഒറ്റപ്പാലം സെക്ഷൻ പരിധിയിൽ ഏട്ട് പോസ്റ്റുകൾ തകർന്നു. ഇതിൽ രണ്ടെണ്ണം ഒഴികെയുള്ള സ്ഥലങ്ങളിൽ പുതിയവ സ്ഥാപിച്ചു. ഇരുപത്തിയാറിടങ്ങളിൽ കമ്പി പൊട്ടിയിട്ടുണ്ട്.

കയറംപാറ പുലിയറ ക്ഷേത്ര പരിസരത്തെ ഫീഡർ ഒഴികെയുള്ള 

ഇടങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനാവു

മെന്ന് അധികൃതർ അറിയിച്ചു.

കോതകുറുശി സെക്ഷൻ പരിധിയിൽ എട്ടിടങ്ങളിൽ ലോ ടെൻഷൻ ലൈൻ പോസ്റ്റുകൾ തകർന്നു. പന്ത്രണ്ട് സ്ഥലങ്ങളിൽ കമ്പി പൊട്ടി . ചക്ക് മുക്കിലേ തൊഴികെയുള്ള ഫീഡറുകളിൽ വൈദ്യുതി പുന:സ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. ഈ സെക്ഷന് കീഴിൽ ഇന്നലെ മൂന്ന് പോസ്റ്റുകൾ തകരുകയും എട്ടിടങ്ങളിൽ കമ്പി പൊട്ടുകയും ചെയ്തിരുന്നു.

Follow us on :

More in Related News