Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രശസ്ത ഇലത്താള വിദ്വാൻ ശ്രീ പാഞ്ഞാൾ വേലുകുട്ടിക്ക് സ്വീകരണവും, വീരശൃംഖലാ സമർപ്പണവും

31 Jul 2024 12:36 IST

Arun das

Share News :

പ്രശസ്ത ഇലത്താള വിദ്വാൻ ശ്രീ പാഞ്ഞാൾ വേലുകുട്ടിക്ക് സ്വീകരണവും വീരശൃംഖലാ സമർപ്പണവും നടത്തുന്നതിന് വേണ്ടിയുള്ള കൂടിയാലോചനാ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും പാഞ്ഞാൾ തോട്ടത്തിൽ മനയിൽ വെച്ച് നടന്നു. നെല്ലിക്കാട്ട് നീലകണ്ഠൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. കാലടി കൃഷ്ണയ്യർ അധ്യക്ഷത വഹിച്ച യോഗത്തിന് കൊടകര രമേശ് സ്വാഗതം പറഞ്ഞു. തോട്ടത്തിൽ കുട്ടൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. എ കെ സതീഷ് കുമാർ, കലാമണ്ഡലം കുട്ടി നാരായണൻ,അന്തിക്കാട് പത്മനാഭൻ തിരുവില്വാമല ഹരി, തോന്നൂർക്കര ശിവൻ, മണലിത്തറ മണി, വരവൂർ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

പാഞ്ഞാൾ വേലുക്കുട്ടി സമാദരണ സമിതി ഭാരവാഹികളായി തോട്ടത്തിൽ കുട്ടൻ നമ്പൂതിരി (മുഖ്യ രക്ഷാധികാരി),

നെല്ലിക്കാട്ട് നീലകണ്ഠൻ നമ്പൂതിരി (ചെയർമാൻ), കാലടി കൃഷ്ണയ്യർ (കൺവീനർ), എ കെ സതീഷ് കുമാർ (വൈസ് ചെയർമാൻ), അമ്പലപുരം മധു (വൈസ് ചെയർമാൻ), കൊടകര രമേശ് (ചീഫ് കോ-ഓഡിനേറ്റർ), വിജയാനന്ദ് (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലുള്ള 101 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Follow us on :

More in Related News