Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക സാക്ഷരത ദിനവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു

09 Sep 2024 10:24 IST

- Jithu Vijay

Share News :



തിരൂരങ്ങാടി : സാക്ഷരത മിഷൻ ജി എച് എസ് തൃക്കുളം സ്കൂളിൽ " സെപ്റ്റംബർ 8 "ലോക സാക്ഷരതാ ദിനാചരണവും പ്രകൃതി ദുരന്ത നിവാരണ സെമിനാറും സംഘടിപ്പിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സിപി സുഹറാബി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന പഠിതാവിനെ ആദരിച്ചു. പ്രകൃതിദുരന്തനിവാരണത്തെക്കുറിച്ച് പ്രേരക് എ സുബ്രഹ്മണ്യൻ വിശദീകരണം നടത്തി. ചടങ്ങിൽ അധ്യാപകരായ ചൈത്ര ടീച്ചർ, ഷമീറ ടീച്ചർ, പഠിതാക്കൾ എ ടി വത്സല, ഷൈൻ ബാബു കെപി എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ലാസ് കോർഡിനേറ്റർ വിജയശ്രീ വിപി സ്വാഗതവും ക്ലാസ് ലീഡർ ഷീജ എപി നന്ദിയും പറഞ്ഞു.

Follow us on :

More in Related News