Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാദിനം: ആശാവർക്കർമാർക്ക് പിന്തുണയുമായി ജനശ്രീ മിഷൻ

08 Mar 2025 19:43 IST

Saifuddin Rocky

Share News :

മൊറയൂർ: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ജനശ്രീയിൽ അംഗങ്ങളായ ആശാവർക്കർമാരെ ആദരിച്ചു.


വനിതാ ദിനത്തിലും സമരം ചെയ്യേണ്ടിവരുന്ന ആശാ വർക്കർമാർക്ക് നീതി ലഭിക്കുന്നതുവരെ സമരപരിപാടികൾക്ക് ജനശ്രീയുടെ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു.



വനിത ദിനാചാരണം ജനശ്രീ മലപ്പുറം ബ്ലോക്ക് യൂണിയൻ ചെയർമാൻ ആനത്താൻ അജ്മൽ ഉദ്ഘാടനം ചെയ്തു.


കെ കെ മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫായിസ ടി കെ മുഖ്യപ്രഭാഷണം നടത്തി.


കെ പി ജയശ്രീ, വി കെ താര, റീന സി, കെ പി ബാബുരാജ്, വിനോദ് പി, അശോക് കുമാർ, മുഹമ്മദലി, സജ്ന പി, ബേബി ഫരീദ പി ടി, ഖദീജ കെ, സ്വാതി കെ പി, സുനിത തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Follow us on :

More in Related News