Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കണം- ഡിഡിസി യോഗത്തിൽ ഉന്നയിച്ചു.

27 Jul 2024 18:45 IST

Asharaf KP

Share News :

കക്കട്ടിൽ:


വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ , അക്ലോത്ത് നട, മയ്യന്നൂർ,വില്യാപ്പള്ളി ടൗണിൽ ഉൾപ്പെടെ റോഡ് തകരാറിലായി ഗതാഗതത്തിന് നേരിടുന്ന പ്രയാസം കോഴിക്കോട് നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചു.


30 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും,കരാർ നടപടികൾ പൂർത്തിയാക്കി ഉടൻതന്നെ പ്രവൃത്തി ആരംഭിക്കുമെന്നും കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.


കുറ്റ്യാടി ടൗണിൽ നിന്നും 740 മീറ്റർ തൊട്ടിൽപ്പാലം ഭാഗത്തേക്കുള്ള ബിഎംബിസി റോഡ് പ്രവർത്തി മഴയുടെ തീവ്രത കഴിയുന്ന ഉടനെ ചെയ്യുമെന്ന് യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 


ജലജീവൻ മിഷന്റെ ഭാഗമായി നിരവധി റോഡുകളിൽ പൈപ്പ് ലൈൻ കുഴിച്ചിട്ട ഭാഗങ്ങൾ തകരാറിലായ വിഷയവും യോഗത്തിൽ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.


ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പ് ലൈൻ ഇട്ട റോഡുകൾ പുനരുദ്ധരിക്കാൻ തദ്ദേശ വകുപ്പ് ജോയിൻ ഡയറക്ടർ ഇടപെടണമെന്നും വാട്ടർ അതോറിറ്റിയുമായി സംയുക്ത യോഗം ചേർന്ന് നടപടികൾ സ്വീകരിക്കണമെന്നും ഡിഡിസി യോഗത്തിൽ തീരുമാനിച്ചു.


എംഎൽഎ ആസ്തി വികസനഫിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ച -- 53 സ്ഥലങ്ങളിൽ മിനിമസ്ത് ലൈറ്റ് സ്ഥാപിക്കാനുള്ള പ്രവർത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് ഉടനെതന്നെ പ്രവൃത്തി ആരംഭിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.


വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന്, ചോയി മഠം പട്ടികജാതി നഗറുകളുടെ വികസന പ്രവർത്തികൾ ഉടനെ ആരംഭിക്കണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി.കുന്നുമ്മൽ വോളിബോൾ അക്കാദമിയുടെ പ്രവർത്തി ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കാനും യോഗത്തിൽ തീരുമാനിച്ചു.



Follow us on :

Tags:

More in Related News