Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടയടപ്പു സമരം: റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി

27 Jan 2025 20:18 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രഖ്യാപിച്ച കടയടപ്പു സമരത്തിന്റെ ഭാഗമായി റേഷന്‍ വ്യാപാരികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. തൊടുപുഴ മിനിസിവില്‍ സ്റ്റേഷനു മുന്നില്‍ നടത്തിയ ധര്‍ണ റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംയുക്ത സമര സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ട് പേയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വ്യാപാരികളുടെ വേതനം അതാത് മാസം നല്‍കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി സര്‍ക്കാരിന്റെ പങ്കാളിത്തത്തോട് കൂടി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വ്യാപാരികള്‍ ഉന്നയിച്ചു. ജില്ലാ കണ്‍വീനര്‍ എ.വി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എം.എല്‍ ഡൊമിനിക്, തോമസ് വര്‍ക്കി, ബേബി വട്ടക്കുന്നേല്‍, ടി.എസ് കാസിം, ജാന്‍സി ജോണി എന്നിവര്‍ പ്രസംഗിച്ചു. 


Follow us on :

More in Related News