Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ ഭക്ഷ്യ മേളക്ക് നാളെ വാഴക്കാട്ട് തുടക്കം ;മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും

13 Feb 2025 19:40 IST

Saifuddin Rocky

Share News :


വാഴക്കാട്/കൊണ്ടോട്ടി :കുടുംബശ്രീയുടെ നേതൃത്വത്തിൽ നബാർഡിന്റെ സഹായത്തോടെ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് നാളെ (വെള്ളി) വാഴക്കാട് പണിക്കാരപുറായ സ്റ്റേഡിയത്തിൽ തുടക്കമാകും. സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മേള ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14.മുതൽ 18 വരെ അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയിൽ 10 ലൈവ് ഭക്ഷ്യ സ്റ്റാളുകളും 20 ഉൽപ്പന്ന വിപണന സ്റ്റാളുകളുമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. ആറുലക്ഷം രൂപയുടെ ഫുഡ് കൂപ്പണുകൾ ഇതിനകം വിറ്റു കഴിഞ്ഞു. ആദ്യ ദിവസം മുതൽ മേളയിൽ വിവിധ കുക്കറി ഷോകളും സെമിനാറുകളും കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും അരങ്ങേറും. മായം കലരാത്ത ഭക്ഷണങ്ങൾ ആസ്വദിക്കാൻ വരുന്നവർക്ക് വനസുന്ദരി ഹെർബൽ ചിക്കൻ, കൊണ്ടോട്ടി ചിക്കൻ, കരിഞ്ചീരക കോഴി, ചിക്കൻ ചീറിപ്പാഞ്ഞത് തുടങ്ങിയ രുചി വിഭവങ്ങളും ഗുണമേന്മയുള്ള ഉത്പന്നങ്ങളും മേളയിൽ ലഭിക്കും. കൊണ്ടോട്ടി ബ്ലോക്കിലെ മുഴുവൻ സിഡിഎസിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കൊണ്ടോട്ടി നഗരസഭയിലെ മുഴുവൻ സിഡിഎസ് പ്രവർത്തകരും ഭക്ഷ്യമേളയിൽ സജീവമായി പങ്കെടുക്കുമെന്ന് നഗരസഭ സി ഡി എസ് ചെയർപേഴ്സൺ 1 എ.ഫാത്തിമ ബീവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊണ്ടോട്ടിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ

സി ഡി എസ് 2 ചെയർപേഴ്സൺ കെ.പി.റൈഹാന, കെ.അനിൽകുമാർ, വി.ഹഫ്സത്ത്, എം.സി.മുനീറ, കെ.സഫിയ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News