Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കൊണ്ടോട്ടി നഗരസഭ അനുമോദിച്ചു

10 Jun 2024 20:54 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ പരിധിയിൽ നിന്ന് എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ 370 പ്രതിഭകളെ കൊണ്ടോട്ടി നഗരസഭ ഉപഹാരം നൽകി അനുമോദിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ മലപ്പുറം ജില്ല കലക്ടർ വി ആർ വിനോദ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. നഗരസഭാധ്യക്ഷ സി ടി ഫാത്തിമത്ത് സുഹറാബി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ നഗരസഭയിലെ ജിവിഎച്ച്എസ്എസ് കൊണ്ടോട്ടി, പി പി എം എച്ച്എസ്എസ് കൊട്ടൂക്കര, ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി എന്നീ സ്കൂളുകൾക്കുള്ള ഉപഹാരവും കലക്ടർ വേദിയിൽ വെച്ച് സമ്മാനിച്ചു. കെ കെ ഷബീറലി മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് എടുത്തു. വൈസ് ചെയർമാൻ അഷ്‌റഫ്‌ മടാൻ, സ്ഥിരം സമിതി അധ്യക്ഷരായ സി. മിനിമോൾ, റംല കൊടവണ്ടി, കെ പി ഫിറോസ്, നിത സഹീർ, എ മുഹിയുദ്ദീൻ അലി, കൗൺസിലർമാരായ ഷബീബ ഫിർദൗസ്, കോട്ട ശിഹാബ്, സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News