Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 17:23 IST
Share News :
ചാവക്കാട്:നഗരസഭയിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് നടപ്പിലാക്കുന്ന 2024-25 വർഷത്തെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി വിശാല കാർപ്പ് മത്സ്യകൃഷിക്ക് തുടക്കമായി.പൊതുകുളങ്ങളിലും,സ്വകാര്യ കുളങ്ങളിലും കാർപ്പ് മത്സ്യങ്ങളുടെ നിക്ഷേപം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്ത് ഉദ്ഘാടനം ചെയ്തു.മത്സ്യകൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.ചാവക്കാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ ആർ.നായർ സ്വാഗതം ആശംസിച്ചു.മുൻ നഗരസഭ ചെയർമാനും,കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,കൗൺസിലർമാരായ കെ.വി.സത്താർ,ആർ.എം.ഉമ്മർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.