Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 20:38 IST
Share News :
മേപ്പയൂർ: സാമുഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണമെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ആവശ്യപ്പെട്ടു. പെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന പ്രശ്നം കേന്ദ്ര നയങ്ങളാണ്. ഈ സാഹചര്യത്തിൽ ഭരണനേതൃത്വത്തിൻ്റെ ചെലവുകൾ പരിമിതപ്പെടുത്താനും ദുർബല ജനവിഭാഗത്തിൻ്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും സംസ്ഥാന സർക്കാർ തയ്യാറാകണം. മേപ്പയൂരിൽ നടന്ന ആർ.ജെ.ഡി. പഞ്ചായത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ.കെ. വത്സൻ.
നിയോജക മണ്ഡലം പ്രസിഡണ്ട് പി.മോനിഷ അധ്യക്ഷത വഹിച്ചു. നിഷാദ് പൊന്നങ്കണ്ടി കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, സി. സുജിത്, പി.ബാലൻ, നിഷിത കെ.കെ., സുനിൽ ഓടയിൽ, വി.പി. മോഹനൻ, സി. രവി, ദേവി അമ്മ മുതുവോട്ട്, സുഭാഷ് സമത എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്
പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ഭാരവാഹികൾ:നിഷാദ് പൊന്നങ്കണ്ടി (പ്രസിഡൻ്റ്) കെ.എം. ബാലൻ, ടി.ഒ. ബാലകൃഷണൻ, പുതുശ്ശേരി ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണൻ (വൈസ് പ്രസിഡൻറുമാർ), വി.പി.ദാനിഷ് , സുരേഷ് ഓടയിൽ, ബി.ടി.സുധീഷ് കുമാർ , മിനി അശോകൻ, വി.പി.ഷാജി . (സെക്രട്ടറിമാർ),കൃഷ്ണൻ കീഴലാട് (ട്രഷറർ).
Follow us on :
Tags:
More in Related News
Please select your location.