Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 10:11 IST
Share News :
കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് അധ്യക്ഷ നിത ഷഹീറിന്റെ നേതൃത്വത്തിൽ നഗരസഭാ അധികൃതർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനെ കണ്ടു. വിമാനത്താവള വികസനത്തിന് ഭൂമി വിട്ട് കൊടുത്ത തദ്ദേശ വാസികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി നിഷേധിക്കുന്നത് മുതൽ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗമായ റോഡ് സൗകര്യം തടസ്സപ്പെടുന്നത് വരെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മുഴുവൻ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നത തല യോഗം എത്രയും വേഗം വിളിച്ചു ചേർക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സന്ദർശക സംഘം അറിയിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി അനുപമ ഐ.എ.എസും പ്രിൻസിപ്പൽ ഡയറക്ടർ ശ്രീറാം സാംബശിവ റാവു ഐ.എ.എസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.