Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Aug 2024 11:57 IST
Share News :
ഉള്ളിയേരി: കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ച് സമൂഹത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ച പ്രതികളെ പിടികൂടുന്നതുവരെ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത് പറഞ്ഞു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎം നിർമിച്ച വ്യാജ പ്രചരണങ്ങൾക്ക് ജനങ്ങൾ നൽകിയ തിരിച്ചടി തിരിച്ചറിയാൻ സിപിഎം തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.ഹേമ കമ്മീഷന്റെ മറവിൽ പ്രതികളെ രക്ഷപ്പെടുത്താനുള്ള സിപിഎം നീക്കം അനുവദിക്കില്ല.. മുസ്‌ലിം യൂത്ത് ലീഗ് വടകരയിൽ നടത്തുന്ന ലോങ് മാർച്ചിന്റെ പ്രചരണാർത്ഥം ഉള്ളിയേരിയിൽ നടത്തിയ
സമരകാഹളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി .എം .സുബീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി. പി .,കോയ നാറാത്ത് ജനറൽ സെക്രട്ടറി റഹീം ഇടത്തിൽ,ട്രഷറർ നജീബ് കക്കഞ്ചേരി, പി എം. മുഹമ്മദലി ,വി .ഇല്യാസ് എന്നിവർ സംസാരിച്ചു.പി .കെ .ജറീഷ് സ്വാഗതവും കെ.കെ .സിറാജ് നാറാത്ത് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.