Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2026 11:54 IST
Share News :
കോഴിക്കോട് : കണ്ണൂർ ജില്ലയിലെ ഗ്രാമാന്തരങ്ങളിൽ നിന്ന് കലയുടെ വെളിച്ചം ഉയർത്തിപ്പിടിച്ച് മുന്നേറുന്ന പ്രമുഖ ഫൈൻ ആർട്സ് ൽക്കാരിയായ ആലക്കോട് ഷാരോൺ സ്‌കൂൾ ഓഫ് ആർട്‌സിൻ്റെ ആഭിമുഖ്യത്തിൽ 12 ഓളം ഫൈൻ ആർട്‌സ് വിദ്യാ ർത്ഥികളുടെ ചിത്രപ്രദർശനം "ആർടോവ" എന്ന പേരിൽ 2020 ഫെബ്രുവരി 10 മുതൽ 15 വരെ കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കുന്നു
ഫെബ്രുവരി 10ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്‌ത ചിത്രകാരൻ ആർട്ടിസ്‌റ്റ് മറന്നൻ പ്രവർത്തനം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത കലാകാരന്മാരായ എ സത്യനാഥ് വീന്ദ്രൻ ചെറുവത്തൂർ, ഹരകുമാർ ഇമേജ്, സെബാസ്‌റ്റ്യൻ കലാചാര്യ, ശ്രീജിത്ത് ബ്രഷ്‌മെൻ എന്നിവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
ഗ്രാമത്തിന്റെ മണ്ണിൽ നിന്ന് ഉയർന്നുവന്ന വിദ്യാർത്ഥികളുടെ കലാനുഭങ്ങളും കാഴ്ച്ചക്കാടുകളും നടത്തിന്റെ കലാരു മിയിൽ അവതരിപ്പിക്കുന്ന ഒരു ശ്രമമാണ് "ആർടോവ' ജലഛായം, അക്രിലിക്, ചാർക്കോൾ, പെൻസിൽ തുടങ്ങിയ വി വിധ മാധ്യമങ്ങളിലായി 100 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കണ്ണൂരിന്റെ ആത്മാവായ തെയ്യം, പ്രകൃതിയുടെ സൗന്ദര്യ ദൃശ്യങ്ങൾ, ആഴമേറിയ പോർട്രേറ്റുകൾ, ആശയസമ്പന്നമായ ക്രിയേറ്റീവ്, മോഡേൺ ആർട്ട്, വാർലി പെയിൻ്റിംഗ് തുടങ്ങിയവയിലൂടെ 'ആർടോവ' പ്രേക്ഷകർക്ക് ഒരു ദൃശ്യ വിസ്മയം ഒരുക്കുന്നു. ബാലചിത്രകാരനായ എഡ്‌വിൻ തോമസും ഈ കലോത്സവത്തിൻ്റെ ദാനമാണ് എന്നത് പ്രദർശനത്തിൻ്റെ പ്രത്യേകതയാണ്.
വർഷ കെ ജി മോഹനൻ, മുഹമ്മദ് ആഷിക്, രഞ്ജിമ, അഭിനവ് എം ,. നിതിൻ നാരായണൻ, ശ്രീജ ബിജു, യദുൽ ആൻറണി, അൽവിയ ആൻ്റണി, രോഹിത് രാജേഷ്, മൃതുൽ ആൻ്റണി എന്നിവരാണ് ചിത്രങ്ങൾ പ്രദർശനത്തിനായി ഒരു ക്കിയിട്ടുള്ളത്
ഗ്രാമപ്രദേശങ്ങളിലെ കലാപ്രതികേളെ കണ്‌ടെത്തി പരിശീലിപ്പിച്ച് അവരെ ദേശീയ അന്താരാഷ്ട്ര കലാവേദികളിലേക്ക് കൈപിടിച്ച് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് ഷാരോൺ സ്‌കൂൾ ഓഫ് ആർട്‌സ് ഡയറക്ടർ ആർട്ടിസ്‌റ്റ് ഷാജി മുതുകാട്, പ്രിൻസിപ്പാൻ ആർട്ടിസ്‌റ്റ് എബിൻ പോത്തേര അദ്ധ്യാപകരായ ആർട്ടിസ്റ്റ് ഡിറ്റോ സഖറിയാസ് ഉൾപ്പെടെയുള്ള കലാധ്യാപകരുടെ നേതൃത്വത്തിലാണ് 'ആർടോവ' എന്ന കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ ഷാജി മുതുകാട്, എബിൻ പോത്തേര , ബാലചിത്രകാരനായ എഡ്‌വിൻ തോമസ് പങ്കെടുത്തു.
Follow us on :
More in Related News
Please select your location.