Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആശുപത്രിയിലെ സമരം വിവാദങ്ങളിൽ നിന്ന് തടിയുരാൻ: ഡി എം ഒ ക്ക് പരാതി നൽകി പിഡിപി.

16 Jan 2025 10:39 IST

Saifuddin Rocky

Share News :

തിരൂരങ്ങാടി:തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ ആശുപത്രിയിലെ ഡോക്ടർമാരും സ്റ്റാഫുകളും നടത്തിയ സമരം ആശുപത്രിയിൽ ഈയിടെ ഉണ്ടായ വലിയ വിവാദങ്ങളിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണെന്നും മണിക്കൂറുകൾ രോഗികളെ പെരുവഴിയിലാക്കി നടത്തിയ സമരം അനുമതിയില്ലാതെയാണെങ്കിൽ എത്രയും പെട്ടെന്ന് അവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പിഡിപി തിരൂരങ്ങാടി മുനിസിപ്പൽ ഭാരവാഹികൾ ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി.

മികച്ച നിലവാരം പുലർത്തിയ താലൂക്ക് ആശുപത്രിയെ തരം താഴ്ത്താനും തകർക്കാനും ചില സ്വകാര്യ ആശുപത്രികളെ കൂട്ട് പിടിച്ച് ചില ഡോക്ടർമാരും സ്റ്റാഫുകളും ശ്രമിക്കുന്നതായിട്ടുള്ള പരാതികൾ ഏറെ ഉയർന്നു വരുന്ന സാഹചര്യത്തിൽ നടപടി എടുക്കേണ്ടവർ ഇനിയും മൗനം നടിച്ചാൽ സമരവുമായി പിഡിപി മുന്നോട്ട് പോവുമെന്നും മുനിസിപ്പൽ ഭാരവാഹികളായ യാസിൻ തിരൂരങ്ങാടി, നജീബ് പാറപ്പുറം, നാസർ പതിനാറുങ്ങൽ എന്നിവർ അറിയിച്ചു.

Follow us on :

More in Related News