Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 21:50 IST
Share News :
മുക്കം: ഒക്ടോബർ 1 വയോജന ദിനത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേർന്ന വയോസ്മിതം പരിപാടിയിൽ വയോജന സൗഹൃദമാക്കുന്നതിന്റെ മുന്നോടിയായി പത്തിന കർമ്മപരിപാടികൾക്ക് രൂപം നൽകി ഭക്ഷണം, വീട്, വസ്ത്രം, മരുന്ന്, പെൻഷൻ, പകൽവീട്, വയോജന മേള, നിയമസഹായം പഞ്ചായത്ത് തല ഓഫീസ് എന്നീ കാര്യങ്ങൾ വയോജനങ്ങൾക്കായി സമയബന്ധിതമായി നടപ്പിലാക്കാൻ തീരുമാനിച്ചു നിലവിൽ പകൽ വീടിനും വൃദ്ധർക്ക് കട്ടിലിനും വയോജന പാർക്ക് എന്നിവക്ക് ഫണ്ട് നടപ്പ് വർഷം പദ്ധതിയിലുണ്ട് ടി അഹമ്മദ് സലീം പ്രസിഡണ്ടും കെ കോയ,ദേവരാജൻ എന്നിവർ വൈസ് പ്രസിഡണ്ടായും, ഈ പി ഉണ്ണികൃഷ്ണൻ യുപി അബ്ദുൽഹമീദ് മാസ്റ്റർ എന്നിവർ സെക്രട്ടറിമാരായും എ പി മുരളീധരൻ ട്രഷറായും കമ്മിറ്റി രൂപീകരിച്ചു, കേരളത്തിലെ പ്രശസ്ത എഴുത്തുകാരൻ എം എൻ കാരശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ അധ്യക്ഷത വഹിച്ചു, ലുഖ്മാൻ അരീക്കോട് സൗഹൃദ സംഭാഷണം നടത്തി,കില ഫാക്കൽ റ്റി ഗംഗാധരൻ ക്ലാസ് എടുത്തു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം ടി അഷ്‌റഫ്, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഷാഹിന ടീച്ചർ, റുഖ്യാറഹീം, ആശ്വാസ് പാലിയേറ്റീവ് കൺവീനർ നടുക്കണ്ടി അബൂബക്കർ, സലീം മാസ്റ്റർ, എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.