Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടംവലി മത്സരത്തില്‍ മുരിക്കാശേരി പാവനാത്മ കോളജിന് വിജയം

27 Jan 2025 19:54 IST

ജേർണലിസ്റ്റ്

Share News :



മുരിക്കാശേരി: എം.ജി യൂണിവേഴ്‌സിറ്റി വടംവലി മത്സരത്തില്‍ മുരിക്കാശേരി പാവനാത്മ കോളജിന് വിജയം. 27 കോളജുകള്‍ പങ്കെടുത്ത ആണ്‍കുട്ടികളുടെ വടം വലി മത്സരത്തില്‍ പാവനാത്മ കോളജ് ഒന്നാം സ്ഥാനവും 24 കോളജുകള്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ മത്സരത്തില്‍ പാവനാത്മ ടീം രണ്ടാം സ്ഥാനവും നേടി. എടത്തല അല്‍ അമീന്‍ കോളജിലാണ് മത്സരം നടന്നത്. കോളജ് മാനേജര്‍ മോണ്‍ ജോസ് കരിവേലിക്കല്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ബെന്നോ പുതിയാപറമ്പില്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സജി ജോസഫ്, സജി കെ. ജോസ്, ബര്‍സാര്‍ ഡോ. ജായസ് മറ്റം, കോളജ് സ്‌പോര്‍ട്‌സ് വകുപ്പ് മേധാവി ജിജോ ജോര്‍ജ് എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.


Follow us on :

More in Related News