Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 20:23 IST
Share News :
പാവറട്ടി:സ്കൂള്‍ കുട്ടികളെ പോലും കീഴടക്കുന്ന ലഹരിക്കെതിരെ പുതിയ അധ്യയന വർഷത്തിൽ ഒരു ഹൃസ്വചിത്രമൊരുക്കി ശ്രദ്ദേയമാവുകയാണ് പാവറട്ടി എംയുഎഎൽപി സ്കൂൾ.സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും ഈ ലഘുചിത്രത്തിൽ പങ്കാളികളാകുന്നുണ്ട്.വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എംയുഎഎൽപി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിക്കുന്ന "ൻ്റെ മോനാ" എന്ന ഹൃസ്വചിത്രമാണ് പ്രമേയത്തിന്റെ മേന്മ കൊണ്ട് ശ്രദ്ധേയമാകുന്നത്.ലഘുചിത്രത്തിൻ്റെ പ്രകാശനവും ആദ്യ പ്രദർശനവും തുടർന്ന് ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും സ്കൂൾ ഹാളിൽ വെച്ച് നടത്തി.ചാവക്കാട് സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ധനുസ് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനധ്യാപിക എം.ജെ.സിനി,മാനേജർ ഡൊമിനിക് സാവിയോ,ജനകീയ ചലച്ചിത്ര വേദി എക്സിക്യൂട്ടീവ് ഡയറക്ടർ റാഫി നീലങ്കാവിൽ,ദേവസൂര്യ പ്രസിഡന്റ് റെജി വിളക്കാട്ടുപാടം,മറ്റു ഭാരവാഹികളായ ബിജു ആൻ്റോ,നൈസി തോമാസ്,മെർളിൻ ടീച്ചർ,മാത്യൂസ് പാവറട്ടി,ബിജു ഡേവിഡ്,റ്റി.കെ.വിജയൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ അണിയറ പ്രവർത്തകരെ ആദരിച്ചു.ലഘു ചിത്രത്തിൻ്റെ നിർമ്മാണം ആൻ്റോ പാലയൂർ ഫാമിലി ട്രസ്റ്റും,സംവിധാനം റാഫി നീലങ്കാവിലും,ഛായാഗ്രഹണവും എഡിറ്റിങ്ങും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.മാത്യൂസ് പാവറട്ടി,ക്രിസ്റ്റിൻ ജോസ്,എൻസോ ക്രിസ് ഫ്രാങ്ക്ളിൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ.
Follow us on :
Tags:
More in Related News
Please select your location.