Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 17:10 IST
Share News :
മേപ്പയൂർ: കീഴരിയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്ക്കാരികോത്സവമായ കീഴരിയൂർ ഫെസ്റ്റ് ഇന്ന് തുടങ്ങും. വൈകിട്ട് 4ന് ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ 13 വാർഡുകളിൽ നിന്നും നിശ്ചല ദൃശ്യങ്ങളും ബാൻ്റ് മേളങ്ങളും, മറ്റു കലാപ്രകടനങ്ങളും അണിനിരക്കും.തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഇടത് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ എം എൽ എ ഉദ്ഘാടം ചെയ്യും. കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമല അധ്യക്ഷത വഹിക്കും.തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ നേതാക്കൾ സംസാരിക്കും.
വൈകീട്ട് 7 ന്, മേഘ് മൽഹാർ ഹൃദയ സംഗീത സംഗമം നടക്കും. തുടർന്ന് നടക്കുന്ന നൃത്താവിഷ്ക്കാരത്തിന് റിയാ രമേഷ് നേതൃത്വം നൽകും. 13 ന് വ്യാഴാഴ്ച ലഹരിക്കെതിരെവിദ്യാർത്ഥികളുടെ സ്ക്കൂൾ ഫെസ്റ്റ് സംഘടിപ്പിക്കും. ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതശിൽപ്പം, മാജിക്കൽ മോട്ടിവേഷൻ എന്നിവ നടക്കും. വൈ: 7.30 ന് കൗഷിക് മ്യൂസിക്കൽ ബാന്റ്റ് കെഎൽ എക്സ്‌പ്രസ് അരങ്ങേറും. 14 ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന ചരിത്ര വർണ്ണങ്ങൾ, ചരിത്രകാരൻ എം. ആർ. രാഘവവാരിയർ ഉദ്ഘാടനം ചെയ്യും തുടർന്ന് വിദ്യാർത്ഥികൾക്കായി പെയിൻ്റിംഗ്മത്സരം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാദരം എം.ടി യോടൊപ്പം ലിറ്ററേച്ചർ ഫെസ്റ്റിൽ എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, ഒ.പി.സുരേഷ്, എ.കെ. അബ്ദുൾ ഹക്കിം എന്നിവർ പങ്കെടുക്കും. രാത്രി 7 മണിക്ക് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും അരങ്ങേറും. 15 ന് വൈ: 6 ന് നടക്കുന്ന സെക്കുലർ ഫെസ്റ്റിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആചാര്യ എം. ആർ രാജേഷ്, ശുഐബുൽഹൈമത്തി, റൈറ്റ് റവറന്റ് ഡോ റോയ്‌സ് മനോജ് വിക്ടർ എന്നിവർ പങ്കെടുക്കും. വൈ 7 ന് നടക്കുന്ന സൂഫി സംഗീത രാവ് ബിൻസിയും ഇമാമും അവതരിപ്പിക്കും. 16 ന് വൈ: 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. കെ.കെ. നിർമല അധ്യക്ഷം വഹിക്കും. തുടർന്ന് കുടുംബശ്രീ ഫെസ്റ്റ് നടക്കും.
Follow us on :
Tags:
More in Related News
Please select your location.