Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡിൻറെ ശോചനീയാവസ്ഥ:ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകി

12 Nov 2024 21:07 IST

MUKUNDAN

Share News :

ചാവക്കാട്:അഗരസഭയുടെ പരിധിയിലുള്ള തകർന്ന് കിടക്കുന്ന പുന്ന പുതിയറ റോഡ്,വഞ്ചിക്കടവ് റോഡ്,ചാവക്കാട് പോലീസ് സ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡ് തുടങ്ങിയ റോഡുകളുടെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തീകരിക്കാൻ വേണ്ടതായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജപ്രശാന്തിന് നിവേദനം നൽകി.നിരവധി രോഗികളും,കാൽനടയാത്രക്കാരും,ഓട്ടോറിക്ഷയും ഉൾപ്പെടെയുള്ള വാഹനങ്ങളും രോഗികളുമായി എളുപ്പത്തിൽ  ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്താൻ ഉപയോഗിക്കുന്ന പോലീസ് സ്റ്റേഷന്റെ പുറകിലൂടെയുള്ള റോഡും ചാവക്കാട് ടൗണിൽ വൺവേ സംവിധാനം നിലവിൽ വന്നപ്പോൾ ചെറുതും വലുതുമായ വാഹനങ്ങൾ ഉപയോഗിക്കുന്ന വഞ്ചി കടവ് റോഡും നിരവധി വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഉപയോഗിക്കുന്ന പുന്ന പുതിയ റോഡും കാലങ്ങളായി തകർന്നുകിടക്കുന്നു.ഈ റോഡുകളിലൂടെയുള്ള യാത്ര വളരെ ദുർഘടവും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതുമായ സാഹചര്യമാണ് നിലവിൽ ഉള്ളത്.ഭീമമായ സംഖ്യയാണ് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റിപ്പയറിങ് നടത്തുവാൻ ചെലവഴിക്കേണ്ടിവരുന്നത്.ശോചനിയാവസ്ഥയിലുള്ള റോഡുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിക്കാൻ വേണ്ടതായ നടപടികൾ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങുമെന്ന് സംഘം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.ഓട്ടോ ഡ്രൈവർ സഹായ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ്,സെക്രട്ടറി എ.കെ.അലി,ട്രഷറർ വി.കെ.ഷാജഹാൻ,വൈസ് പ്രസിഡന്റ്മാരായ കെ.എസ്.ബിജു,കെ.കെ.വേണു,ജോയിന്റ് സെക്രട്ടറിമാരായ എൻ.ബാബു,ഉണ്ണികൃഷ്ണൻ,എ.എൻ.മനോജ്,എൻ.എ.ഗണേശൻ,എ.എ.വിജീഷ്,കെ.എ.സതീശൻ,എൻ.വി.ഷാജി എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News