Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും,ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

13 Jul 2024 21:00 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും,ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.ആയുർവേദ മെഡിക്കൽ ക്യാമ്പ് തിരുവത്ര തേർളി വാസു സ്മാരക അംഗൻവാടിയിൽ വെച്ച് നടത്തി.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ മുൻ ചെയർമാനും,കൗൺസിലറുമായ എം.ആർ.രാധാകൃഷ്ണൻ,നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സബ്ന കൃഷ്ണൻ,കടപ്പുറം ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.സി.ബാലകൃഷ്ണൻ,വലപ്പാട് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.പ്രിയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ചാവക്കാട് എം.ആർ.രാമൻ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി.നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബുഷ്റ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.വി.ഷാനവാസ്,എം.ബി.പ്രമീള,നഗരസഭ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.പി.വി.സിന്ധു,വലപ്പാട് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.റീന,നഗരസഭ ഹോമിയോ ഫാർമസിസ്റ്റ് നിമാന ഫാത്തിമ എന്നിവർ പങ്കെടുത്തു.സൗജന്യമായാണ് മെഡിക്കൽ ക്യാമ്പും,മരുന്നു വിതരണവും ചാവക്കാട് നഗരസഭ സംഘടിപ്പിച്ചത്.നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News