Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴവില്ല് ബാല ചിത്രരചന മത്സരം നടത്തി.

01 Dec 2024 16:24 IST

UNNICHEKKU .M

Share News :

മുക്കം : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തിയ 'മഴവില്ല്' ബാലചിത്ര രചന മത്സരത്തിന്റെ ഭാഗമായി കാരശ്ശേരി ഏരിയ ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. കാറ്റഗറി 1 മുതൽ 4 വരെ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ അങ്കണവാടി മുതൽ ഏഴാം ക്ലാസ് വരെയുള്ള 200 ഓളം വിദ്യാർഥികൾ പങ്കെടുത്തു. 'രക്ഷിതാക്കളോട്' എന്ന വിഷയത്തിൽ വി പി ഷൗക്കത്തലി സംസാരിച്ചു. സമ്മാനദാനം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി പി , മലർവാടി ഏരിയ രക്ഷാധികാരി അബ്ദുൽസലാം മാസ്റ്റർ, കെ പി മുജീബ് റഹ്മാൻ, സക്കീർ ഹുസൈൻ എന്നിവർ നിർവഹിച്ചു. മുക്കം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ചിത്രകലാ അധ്യാപകൻ റിയാസ് മാസ്റ്റർ തോട്ടത്തിൽ, നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചിത്രകല അധ്യാപകൻ ഇർഷാദ് മാസ്റ്റർ എന്നിവർ വിധികർത്താക്കൾ ആയിരുന്നു. മലർവാടി ഏരിയ കോഡിനേറ്റർ ഷാഹുൽ ഹമീദ് കെ പി, റഊഫ് റഹ്മാൻ, വി മുജീബ് മാസ്റ്റർ, ശാലു ലുക്മാൻ, സാജിദ,നഷ് വ ഷാഹുൽ,മലർവാടി ഏരിയ ക്യാപ്റ്റൻമാരായ റഷ, അമൽ അഫ്നാൻ,സിദ്രത്തുൽ മുൻതഹ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News