Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ഹൈക്കോടതി പദ്ധതിയായ സംവാദ ചാവക്കാട് കോടതിയിൽ ഉദ്ഘാടനം ചെയ്‌തു

19 Nov 2024 19:34 IST

MUKUNDAN

Share News :

ചാവക്കാട്:കേരള ഹൈക്കോടതി പദ്ധതിയായ സംവാദ ചാവക്കാട് കോടതിയിൽ ഉദ്ഘാടനം ചെയ്‌തു.ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും,താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയും സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് കോടതികളുടെ പ്രവർത്തനത്തെയും,നിയമ ബോധവൽക്കരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും,സ്പെഷ്യൽ ജില്ലാ പോക്സോ ജഡ്ജിയുമായ അന്യാസ് തയിൽ ഉദ്ഘാടനം ചെയ്തത്.ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.അശോകൻ തേർളി അധ്യക്ഷത വഹിച്ചു.ചാവക്കാട് മജിസ്ട്രേറ്റ് സാരിഗ സത്യൻ,മുൻസിഫ് ഡോ.അശ്വതി അശോക്,അഭിഭാഷകരായ അക്തർ അഹമ്മദ്,സിജു മുട്ടത്ത്,സി.സുഭാഷ്കുമാർ,കെ.ബി.ഹരിദാസ്,ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി വിനോദ് അകമ്പടി എന്നിവർ സംസാരിച്ചു.ചാവക്കാട് എംആർ രാമൻ മെമ്മോറിയൽ സ്കൂൾ വിദ്യാർത്ഥികൾ സംവാദത്തിൽ പങ്കെടുത്തു.തുടർന്ന് താലൂക്കിലുള്ള മറ്റ് സ്ക്കൂൾ വിദ്യാർത്ഥികളെയും,മറ്റ് ദിവസങ്ങളിൽ സംവാദത്തിൽ പങ്കെടുപ്പിക്കുമെന്ന് താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി വിനോദ് വി.നായർ,സംഘാടക സമിതി ഭാരവാഹികളായ സുപ്രിയ,ഷെറീന എന്നിവർ അറിയിച്ചു.


Follow us on :

More in Related News