Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 14:06 IST
Share News :
കൊല്ലം: നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) മാസ്റ്റർ ട്രൈയിനെറും, ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടർ തൻ്റെ അൻപത്തിരണ്ടാം ജന്മദിനം അടൂർ പള്ളിക്കൽ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചു. ബഡ്‌സ് സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ആസ്വദിക്കുകയും അവർക്കൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു.
മറ്റുള്ളവരേക്കാൾ ഒരു പടി മുന്നിട്ട് നിൽക്കുന്ന മികച്ച കഴിവുകൾ ഉള്ള കുട്ടികളാണ് ബഡ്‌സ് സ്കൂളിലെ കുട്ടികളെന്നും, അവരെ നമ്മൾ ചേർത്ത് പിടിച്ച് മുന്നോട്ട് നയിക്കണമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു. എനിക്കൊരു ഭിന്നശേഷിയുള്ള കുട്ടി ഉണ്ട് എന്ന് രക്ഷിതാക്കൾക്ക് അഭിമാനത്തോടെ പറയാൻ സാധിക്കുന്ന വിധത്തിൽ ഈ കുട്ടികളെ നമ്മൾ അംഗീകാരവും പ്രോത്സാഹനവും നൽകി സമൂഹത്തിൽ മുന്നോട്ട് കൊണ്ടുവരണം എന്നും ബാബ അലക്സാണ്ടർ പറഞ്ഞു.
ആഘോഷത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സുശീല കുഞ്ഞമ്മ കുറുപ്പ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന റെജി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാധാകൃഷ്ണപിള്ള, സിഡിഎസ് വൈസ് ചെയർപേഴ്സൺ ലക്ഷ്മി വിജയൻ, എൻ.സി.ഡി.സി പി.ആർ.ഒമാരായ അൻസ ബി ഖാൻ, ജയശ്രീ എസ്, റാഷിദ എൻ എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.