Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2025 18:44 IST
Share News :
ചാവക്കാട്:എന്‍റെ കേരളം 2025 ന്‍റെ വിജയകരമായ നടത്തിപ്പിനായി ഗുരുവായൂര്‍ നിയോജക മണ്ഡലതല സംഘാടക സമിതിയോഗം എന്‍.കെ.അക്ബർ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.തദ്ദേശസ്വയംഭരണ അദ്ധ്യക്ഷര്‍,ഉപ അദ്ധ്യക്ഷര്‍,സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍,തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മെയ് 18 മുതല്‍ 24 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് എംഎല്‍എ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വകുപ്പ് മേലധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.പഞ്ചായത്ത് തലത്തിലും വകുപ്പ് തലത്തിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ യോഗത്തില്‍ വിശദീകരിച്ചു.എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും പ്രത്യേക സംഘാടക സമിതികള്‍ ചേര്‍ന്ന് എന്‍റെ കേരളം പദ്ധതിയുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനമായി.എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളുടെ ഓഫീസുകളിലും പ്രചരണബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു.മെയ് 18-ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പ്രദര്‍ശന മേള സന്ദര്‍ശിക്കുന്നതിന് തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ സംവിധാനം ഒരുക്കുന്നതിനും തീരുമാനമായി.പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍,അംഗണവാടി,ആശ പ്രവര്‍ത്തകര്‍,കൈമാറിക്കിട്ടിയ സ്ഥാപനങ്ങളിലെ വിവിധ സമിതികള്‍,തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍,വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു.കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലാരൂപങ്ങള്‍,സര്‍ക്കാര്‍ പദ്ധതിയുടെയും തദ്ദേശസ്ഥാപനങ്ങളുടെ പ്രത്യേക പദ്ധതികള്‍ തുടങ്ങിയവയുടെയും ദൃശ്യാവിഷ്കാരങ്ങള്‍ ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും തീരുമാനമായി.സംഘാടക സമിതി യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജപ്രശാന്ത് സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നബീസക്കുട്ടി വലിയകത്ത്,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.വി.സുരേന്ദ്രന്‍,വിജിത സന്തോഷ്,ബിന്ദു സുരേഷ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാര്‍,സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍,സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.