Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു

28 Jan 2025 20:13 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: തൊഴിലാളി നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാറ്റി മറിക്കുന്നതിനെതിരെ രാഷ്ട്രീയവും നിയമപരവുമായ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം.പി അഭിപ്രായപ്പെട്ടു. സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു ) ജില്ലാ സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്‌മത്തുല്ല മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. ശ്യാംസുന്ദര്‍, എസ്.ടി.യു സംസ്ഥാന ജന.സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ്, ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ജന.സെക്രട്ടറി കെ.എസ് സിയാദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എസ് മുഹമ്മദ്, എസ്.എം ഷരീഫ്, സലിം കൈപ്പാടം, ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, സെക്രട്ടറിമാരായ ടി.എസ് ഷംസുദീന്‍, പി.എം.എ റഹിം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, ജന.സെക്രട്ടറി പി.എം നിസാമുദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജന.സെക്രട്ടറി വി.എച്ച് മുഹമ്മദ് സ്വാഗതവും ട്രഷറര്‍ പി.എം പരീത് നന്ദിയും പറഞ്ഞു. രണ്ടു ദിവസമായി നടന്ന സമ്മേളന ഭാഗമായി നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.


Follow us on :

More in Related News