Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകും ; പ്രധാനമന്ത്രിയുമായി ചർച്ചചെയ്തു

24 Sep 2024 10:33 IST

Shafeek cn

Share News :

മട്ടന്നൂർ: കണ്ണൂരിൽ സർവീസുകൾ വർധിപ്പിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിയാലിന്റെ 15-ാമത് വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രിയുമായി വിഷയം ചർച്ചചെയ്തു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന്‌ വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും ഇടംനേടിയിട്ടുണ്ട്. കിയാലിന്റെ നിലവിലുള്ള കടം പുനഃക്രമീകരിക്കാൻ ആർ.ഇ.സി. ലിമിറ്റഡുമായി ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2023-24 വർഷത്തെ വരവ്‌-ചെലവ്‌ കണക്കുകൾ യോഗം അംഗീകരിച്ചു. കിയാൽ എം.ഡി.യുടെ ശമ്പളം വർധിപ്പിച്ചതിന് അംഗീകാരം, ഡയറക്ടർമാരായ എം.എ.യൂസഫലി, എം.പി.ഹസ്സൻകുഞ്ഞി എന്നിവരുടെ പുനർനിയമനം എന്നീ അജൻഡകളും യോഗം പരിഗണിച്ചു. കിയാൽ എം.ഡി. സി.ദിനേശ്കുമാർ, കമ്പനി സെക്രട്ടറി എബി ഈപ്പൻ, ഡയറക്ടർമാർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News