Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉത്രാളിക്കാവ് പൂരം ഇന്ന്

25 Feb 2025 10:46 IST

Arun das

Share News :

പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന്. പാരമ്പര്യമായ ആചാരാനുഷ്ഠാനങ്ങളും, രാജകീയ പ്രൗഢിയുടെയും, മത സൗഹാർദ്ദത്തിന്റെയും സംഗമവേദിയായ ഉത്രാളിക്കാവ് പൂരത്തിന്, ഇന്ന് ഉച്ചക്ക് 11.30 ഓട് കൂടി തുടക്കമാകും. എങ്കക്കാട് ദേശത്തിൻ്റെ എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ആരംഭിക്കുന്നതോടെ പൂരത്തിന് തുടക്കമാകും.. പ്രധാന പങ്കാളികൾ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളാണ്. എങ്കക്കാടിന് വേണ്ടി ഇക്കുറി തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്.കുമരനെല്ലൂരിന് പുതുപ്പള്ളി കേശവനും, വടക്കാഞ്ചേരിക്ക് ഊക്കൻസ് കുഞ്ചുവും തിടമ്പേറ്റും.


പൂരം ദിവസം രാവിലെ പൂരത്തിലെ പ്രധാന പങ്കാളികളായ എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പ് , ചോറ്റാനിക്കര സുഭാഷ് മാരാരുടെ പ്രാമാണിത്തത്തിൽ ,നടപ്പുര പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ രാവിലെ പതിനൊന്നരയ്ക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ആരംഭിക്കും. 1.45 എങ്കക്കാട് ദേശം എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നിന്നും പുറത്തു കടക്കുന്നതോടെ, കുമരനെല്ലൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ ആരംഭിക്കും. എഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടക്കുന്ന പഞ്ചവാദ്യത്തിന് , ചോറ്റാനിക്കര നന്ദപ്പൻ മാരാർ, പ്രാമാണിത്വം വഹിക്കും.ഉച്ചയ്ക്ക് 12ന് ചരിത്രപ്രസിദ്ധമായ നടപ്പുര പഞ്ചവാദ്യം കരുമരക്കാട് ശിവക്ഷേത്രത്തിൽ ആരംഭിക്കുന്നതോടെ വടക്കാഞ്ചേരി ദേശം എഴുന്നള്ളിപ്പിന് തുടക്കമാകും. , വൈക്കം ചന്ദ്രൻ മാരാർ, ' പഞ്ചവാദ്യത്തിന് പ്രാമാണിത്തം വഹിക്കും. 4.15ന് കുമരനെല്ലുർ ദേശം ക്ഷേത്രത്തിൽ നിന്നും പുറത്തു കടക്കുന്നതിന്, മുൻപ് എങ്കക്കാട് വിഭാഗം എഴുന്നള്ളിപ്പ് ഉത്രാളിക്കാവ് പാടത്ത് ആരംഭിക്കും. വടക്കാഞ്ചേരി ദേശം എഴുന്നള്ളിപ്പ് ഉച്ചക്ക് രണ്ടരയോടെ ഷൊർണൂർ റോഡിലൂടെ യാത്ര ചെയ്ത് 4 മണിയോടെ ഉത്രാളിക്കാവിൽ എത്തിച്ചേരും. ദേശങ്ങൾ തമ്മിലുള്ള എഴുന്നള്ളിപ്പിന് ശേഷം, പൂതൻ ,തിറ, ഹരിജൻ വേല തുടങ്ങിയവ നടക്കും. തുടർന്ന് വൈകീട്ട് ആറുമണിക്ക് നയന മനോഹരമായ ഭഗവതിപുരം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. തുടർന്ന് രാത്രി എട്ടിന് കുമരനെല്ലൂർ വെടിക്കെട്ടിന് തിരി കൊളുത്തുന്നതോടെ പകൽപൂരത്തിന് സമാപനമാകും.

Follow us on :

More in Related News