Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വസ്തുനികുതി,തൊഴിൽനികുതി,നഗരസഭ കെട്ടിടങ്ങളുടെ വാടക എന്നിവ സ്വീകരിക്കുന്നതിന് മാർച്ച് മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും ചാവക്കാട് നഗരസഭ ഓഫീസ് തുറന്നു പ്രവർത്തിക്കും

04 Mar 2025 20:56 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭയിൽ ഒടുക്കേണ്ടതായ വസ്തുനികുതി,തൊഴിൽനികുതി,നഗരസഭ കെട്ടിടങ്ങളുടെ വാടക എന്നിവ സ്വീകരിക്കുന്നതിന് മാർച്ച് മാസത്തിലെ എല്ലാ പൊതു അവധി ദിവസങ്ങളിലും നഗരസഭ ഓഫീസ് തുറന്നു പ്രവർത്തിക്കും.മാർച്ച് 31 വരെ പിഴ പലിശ ഇല്ലാതെ വസ്തു നികുതി ഒറ്റ തവണയായി സ്വീകരിക്കുന്നതിന് ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും,നിശ്ചിത തിയ്യതിക്കുള്ളിൽ വസ്തുനികുതി കുടിശ്ശിക അടയ്ക്കാത്തവർക്കെതിരെ റവന്യൂറിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭ സെക്രട്ടറി എം.എസ്.ആകാശ് അറിയിച്ചു.


Follow us on :

More in Related News