Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 22:55 IST
Share News :
ഒറ്റപ്പാലം : അഴുക്ക് ചാലിൽ വീണ് കുടുങ്ങിയ പൂർണ ഗർഭിണിയായ പശുവിനെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന ഇടപെട്ടു പുറത്തെത്തിച്ചു .
കണ്ണിയംപുറം സെമാൽക്ക് ആശുപത്രിക്ക് സമീപത്തുള്ള ഗാന്ധിനഗർ റോഡിലെ അഴുക്കു ചാലിലാണ് മേഞ്ഞു മടങ്ങിവരുന്ന വഴി പശു രാത്രി 9 മണിയോടെ വീണത്. അത് വഴി നടന്നു വന്ന സമീപത്ത് വാടകക്ക് താമസിക്കുന്ന റെയിൽവെ ജീവനക്കാരനായ പ്രശോഭാണ് പശു ചാലിൽ കുടുങ്ങിക്കിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം
പരിസരവാസികളെ വിവരം അറിയിച്ചു . തുടർന്ന് പരിസരവാസിയായ അച്യുതൻ തുടങ്ങിയവരുടെ
നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കമലം എന്നവരുടെ വീട്ടിലെ പശുവാണിതെന്ന് വിവരം ലഭിച്ചു. നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ ഷൊർണൂരിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പശുവിനെ രക്ഷിച്ച് പുറത്തെത്തിച്ചത് .
Follow us on :
More in Related News
Please select your location.