Tue Apr 1, 2025 3:47 AM 1ST

Location  

Sign In

ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂരിൽ

29 Dec 2024 17:25 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:നീർച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോടിൽ നടന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാൻ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തിൽ ജനങ്ങളും അണിചേർന്ന് പ്രവർത്തിച്ചാലേ സാധിക്കുകയുളളൂ എന്ന് അദ്ദേഹം പറഞ്ഞു.


 മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവർ മുഖ്യാതിഥികളായി. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. ടി. പ്രസാദ് ക്യാമ്പയിൻ വിശദീകരിച്ചു. സംസാരിച്ചു.മൈത്രി നഗറിൽ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് ആദ്യ പടിയായി ശുചീകരിച്ചത് . തുടർന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടികളും വഴിയേ സ്വീകരിക്കും.മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ. കെ. നിഷിദ, അഷിത നടുക്കാട്ടിൽ, എ. പി.രമ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ വി. സുനിൽ, വി. പി.രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ഉദ്യോഗസ്ഥർ, ബഹുജന രാഷ്ട്രീയ സംഘടനകളുടെ ഭാഗമായ് എൻ.എം. ദാമോദരൻ, കെ. കുഞ്ഞിക്കണ്ണൻ, പി. കെ. അനീഷ്, അബ്ദുറഹ്മാൻ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം.കെ. രാമചന്ദ്രൻ, നാരായണൻ മേലാട്ട്, മധു പുഴയരികത്ത്, എ.ടി.സി. അമ്മത് തുടങ്ങിയവർ സംസാരിച്ചു. ഗവ ഹയർ സെക്കന്ററി സ്കൂൾ മേപ്പയ്യൂരിലെ ഗ്രീൻ കേഡറ്റ് കോർപ്സ്ന്റെ 2024-25 വർഷത്തെ മാതൃക പ്രവർത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. 


ഗവ. ഹയർ സെക്കന്ററി സ്കൂൾ മേപ്പയ്യൂരിലെ ഗ്രീൻ കേഡറ്റ് കോർപ്സ് ( ജിസിസി), എൻ എസ് എസ് യൂണിറ്റ്, ഹരിത കർമ്മസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങി ആയിരങ്ങൾ ‍ ശുചീകരണത്തിൽ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷൻ ആർ.പി നിരഞ്ജന എം പി നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News