Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 19:19 IST
Share News :
ചാവക്കാട്:നഗരസഭയുടെ കൗൺസിൽ യോഗത്തിൽ 2 കോടി രൂപയുടെ പദ്ധതികൾ വെട്ടിക്കുറച്ചു എന്ന നിലയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.2023-24 സാമ്പത്തിക വർഷത്തെ കേന്ദ്ര ഗവൺമെന്റിന്റെ സിഎഫ്സി ഗ്രാൻഡ് രണ്ടാം ഗഡു വിഹിതം ലഭ്യമാകാത്ത സാഹചര്യത്തിൽ താൽക്കാലികമായി തത്തുല്യമായ സംഖ്യയുടെ പദ്ധതികൾ വാർഷിക പദ്ധതിയിൽ കുറവുവരുത്തിയിട്ടുള്ളതാണ്.മേൽ പദ്ധതികൾ കേന്ദ്ര വിഹിതം ലഭിക്കുന്ന മുറക്ക് പുനസ്ഥാപിക്കപ്പെടുന്നതുമാണ്.
2024-25 സാമ്പത്തിക വർഷത്തിൽ ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് ഉൾപ്പെടെ ഒരു കോടി രൂപയുടെ പദ്ധതികൾ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.കൂടാതെ പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ പൂക്കളം നവീകരണത്തിന്റെ അവസാന ഘട്ടം,വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾ,കൈമാറി കിട്ടിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ,കാനനിർമാണം ഉൾപ്പെടെ 2 കോടി 60 ലക്ഷത്തി 15,000 രൂപയുടെ പുതിയ പദ്ധതികൾ കൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി ദേഭഗതി ചെയതിട്ടുള്ളതാണ്.
നഗരസഭയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടി യാഥാർത്ഥ്യ ബോധമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷം ചാവക്കാട് ഉൾപ്പെടെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ മൗനം പാലിക്കുകയാണ് ചെയ്യുന്നത്.നഗരസഭക്കെതിരെ പ്രതിപക്ഷം നടത്തുന്ന കുപ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളയും.ചാവക്കാടിന്റെ സമഗ്ര വികസനത്തിനായി കൗൺസിൽ പ്രതിജ്ഞാബദ്ധമായി ജനങ്ങളോടൊപ്പം നിന്ന് മുന്നോട്ടു പോകുമെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.