Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വള്ളിക്കുന്ന് പഞ്ചായത്ത്ഹിന്ദു ഏകതാ സമ്മേളനം

23 Feb 2026 19:23 IST

PALLIKKARA

Share News :

വള്ളിക്കുന്ന് : അരിയല്ലൂർ അധികാരികോട്ട ക്ഷേത്ര മൈതാനത്ത് വെച്ച് നടന്ന ഹിന്ദു ഏകത സമ്മേളനത്തിൽ സന്തോഷ് കുമാർ കെ. വി. അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. പ്രാന്തസഹ ശാരീരിക്ശിക്ഷൺപ്രമുഖ് എം.പി.കൃഷ്ണകുമാർ ഉദ്ഘാടന പ്രഭാഷണം നടത്തി.ആർ. എസ് .എസ്. പരപ്പനങ്ങാടി ഖണ്ഡ് സംഘചാലക്. എൻ. വി. സുബ്രഹ്മണ്യൻഅനുഗ്രഹഭാഷണംനടത്തി,വള്ളിക്കുന്ന് പഞ്ചായത്ത്കർഷക പങ്കജം ചിറയരുവിൽഎന്നിവരെ ആദരിച്ചു. ഹിന്ദു ആരാധനാലയ ങ്ങൾഹിന്ദു വിശ്വാസികളെ ഏൽപ്പിക്കുക,എല്ലാ മതവിഭാഗങ്ങൾക്കും സർക്കാർ  മതപഠനത്തിന്ന് ധനസഹായം നൽകുക,ആരാധന സ്വാതന്ത്ര്യത്തിൽഏകപക്ഷീയമായ സർക്കാർ കൈകടത്തൽഅവസാനിപ്പിക്കുക, ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ദേവു ഉണ്ണി,ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കൽ,ബാലഗോകുലം ജില്ലാ അധ്യക്ഷൻരാജൻ കോട്ടശ്ശേരി,ഹനുമാൻ സേന സംസ്ഥാന ചെയർമാൻ,എ. എം. ഭക്തവത്സരൻതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു,അജിത് കുമാർ വലിയട്ടൂർ സ്വാഗതം പറഞ്ഞു. ഷാജു കോട്ടശ്ശേരി നന്ദി പറഞ്ഞു.സമ്മേളനത്തിന് ശേഷംവിവിധ കലാപരിപാടികളും നടന്നു

Follow us on :

More in Related News