Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ശിവരാത്രി നാളിൽ(ബുധനാഴ്ച്ച)കൊടിയേറ്റി മാര്‍ച്ച് ഏഴിന് മഹോത്സവവും,ആറാട്ടും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

23 Feb 2025 22:05 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ ചാവക്കാട് മണത്തല ശ്രീവിശ്വനാഥ ക്ഷേത്ര മഹോത്സവത്തിന് ശിവരാത്രി നാളിൽ(ബുധനാഴ്ച്ച)കൊടിയേറ്റി മാര്‍ച്ച് ഏഴിന് മഹോത്സവവും,ആറാട്ടും ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പത്തുദിവസം നീളുന്ന ഉത്സവാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ചൊവ്വാഴ്ച്ച വൈകീട്ട് ഏഴിന് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡനാമ ജപയജ്ഞം ഉണ്ടാവും.ബുധനാഴ്ച്ച വൈകീട്ട് 7.30-ന് ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി ശാന്തി മഹോത്സവത്തിന് കൊടിയേറ്റും.രാത്രി 8.30-ന് തിരുവാതിരക്കളി,നൃത്തം തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികള്‍ ഉണ്ടാവും. മഹോത്സവം വരെയുള്ള പത്തുദിവസവും രാവിലെ ചുറ്റുവിളക്കും,പൂജയും വൈകീട്ട് ഏഴുമുതല്‍ കൈകൊട്ടിക്കളി,തിരുവാതിരക്കളി,നൃത്തം,നാടകം,ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടാവും.മഹോത്സവ ദിനമായ ഏഴിന് പുലര്‍ച്ചെ നാല് മുതല്‍ വിശേഷാല്‍ പൂജകള്‍,ഉച്ചയ്ക്ക് മൂന്നിന് എഴുന്നള്ളിപ്പ്,വൈകീട്ട് 6.30-ന് ദീപാരാധന എന്നിവയുണ്ടാവും.വൈകീട്ട് 6.40 മുതല്‍ വിവിധ കരകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തിലെത്തും.രാത്രി എട്ടിന് നടത്തുന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ ഇരുപതിലേറെ ആനകള്‍ അണിനിരക്കും.കൂട്ടിയെഴുന്നള്ളിപ്പിനോടൊപ്പം കിഴക്കൂട്ട് അനിയന്‍ മാരാരും,ഗുരുവായൂര്‍ ശശിമാരാരും നയിക്കുന്ന 151 വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന അരയാല്‍ത്തറമേളം ഉണ്ടാവും.രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പ്,10.30-ന് ആറാട്ട് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ ഉണ്ടാവും.ശ്രീവിശ്വനാഥക്ഷേത്ര സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രസിഡന്റ് കുറ്റിയിൽ പ്രധാൻ,സെക്രട്ടറി കെ.ആർ.രമേഷ്,ട്രഷറർ എ.എ.ജയകുമാർ,വൈസ് പ്രസിഡന്റുമാരായ എൻ.ജി.പ്രവീൺകുമാർ,വാക്കയിൽ മുരളീധരൻ,ജോയിന്റ് സെക്രട്ടറി കെ.എസ്.അനിൽകുമാർ,അംഗങ്ങളായ ആറ്റൂർ രാജൻ,പി.വി.പ്രേമൻ,ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ഷിജി പൊന്നരാശ്ശേരി,കൺവീനർ പി.വി.ഷണ്മുഖൻ,ജോയിന്റ് കൺവീനർ കെ.കെ.ശങ്കരനാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News