Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്കാശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച്

29 Jul 2024 13:43 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു ആരോഗ്യ മേഖലയിൽ പൊങ്ങച്ചം പറച്ചിൽ മാത്രമാണ് നടക്കുന്നതെന്നു കെ പി സി സി നിർവാഹക സമിതിയംഗം സി വി ബാലചന്ദ്രൻ. ഈ രംഗത്തെ അനാസ്ഥയുടെ ഉത്തമ ഉദാഹരണമാണ് ഒറ്റപ്പാലം താലൂക്കാശുപത്രിയെന്നും എം എൽ എ ക്കും നഗരസഭക്കും പ്രശ്ന പരിഹാര രത്തിന് ഇടപെടാനുള്ള ചങ്കൂറ്റമില്ലെന്നും ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.  

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചും ധർണയും

ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു 

സി വി ബാലചന്ദ്രൻ .

ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രസിഡൻ്റ് എൻ കെ ജയരാജൻ അധ്യക്ഷനായിരുന്നു .

ഡി സി സി ജനറൽ സെക്രട്ടറിമാരായ സത്യൻ പെരുമ്പറക്കോട് ,

കെ ശ്രീവത്സൻ , ബ്ലോക്ക് ഭാരവാഹികളായ എൻ കെ കൃഷ്ണൻകുട്ടി , കെ കബീർ , കെ കെ സാജൻ എന്നിവർ സംസാരിച്ചു.

എൻ മുഹമ്മദലി സ്വാഗതവും യു പി രവി നന്ദിയും പറഞ്ഞു.

Follow us on :

More in Related News