Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ കെ പി എ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം

18 Sep 2024 19:48 IST

- enlight media

Share News :

പരപ്പനങ്ങാടി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് സമ്മേളനം അരിയല്ലൂർ സംഗീത് ഗ്രാമിൽ ചേർന്നു.

യൂണിറ്റ് പ്രസിഡൻറ് സുരേന്ദ്രൻ അമൃത അധ്യക്ഷത വഹിച്ച സമ്മേളനം മേഖലാ പ്രസിഡന്റ് നിസാർ കാവിലക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ബഷീർകാടെരിയെ ജില്ലാ പ്രസിഡൻറ് അനുമോദിച്ചു. ആശംസകൾ നേർന്നുകൊണ്ട് നബീൽ , പ്രമോദ്, രജീഷ് എന്നിവർ സംസാരിച്ചു ബാബു നയന സ്വാഗതവും വിനീഷ് ടിവി നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന യൂണിറ്റ് തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡണ്ട് ശ്രീധരൻ അത്താണിക്കൽ

സെക്രട്ടറി ജയപ്രകാശ് അരിയല്ലൂർ

ട്രഷറർ വിനീഷ് ടി വി P R O ബാബു നയന

Follow us on :

More in Related News