Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 99-മത് ജന്മദിനം ആർഎസ്എസ് പുന്നയൂർക്കുളം ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു

15 Oct 2024 16:35 IST

- MUKUNDAN

Share News :

പുന്നയൂർക്കുളം:രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 99-മത് ജന്മദിനം ആർഎസ്എസ് പുന്നയൂർക്കുളം ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.അഞ്ഞൂറോളം സ്വയംസേവകർ പങ്കെടുത്ത പഥസഞ്ചലനം ഞമനെങ്ങാട് സെൻ്ററിൽ നിന്ന് ആരംഭിച്ച് വടക്കേക്കാട് സമാപിച്ചു.തുടർന്ന് നടന്ന പൊതുപരിപാടിയിൽ സ്വാമി പവൻ പുത്രദാസ് അധ്യക്ഷനായി.ഭാരതീയ വിദ്യാഭവൻ സംസ്ഥാന സംഘടന സെക്രട്ടറി ആർ.അനീഷ് മുഖ്യപ്രഭാഷണം നടത്തി.പരിപാടിയോടനുബന്ധിച്ച് നടന്ന കേസരി പ്രചാര മാസത്തിൽ കേസരി വാരികയുടെ വരിക്കാരായി കൊടുങ്ങല്ലൂർ ക്ഷേത്രം പൂജാരി മഠത്തിൽ രവീന്ദ്രനാഥ അടികൾ,ജയരാജൻ ചക്കാല കൂമ്പിൽ എന്നിവർക്ക് നൽകി ഖണ്ഡ് സംഘചാലക് പി.എൻ.മുരളീധരൻ നിർവഹിച്ചു.സി.എസ്.രാജീവ്,എൻ.ജി.വിനികുമാർ,എം.എം.നിതിൽ എന്നിവർ നേതൃത്വം നൽകി.



Follow us on :

More in Related News